Latest News

ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌; മുസ്ലിം വോട്ടര്‍മാരുമായി വന്ന ബസുകള്‍ക്ക് നേരെ വെടിവെപ്പ്

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചു 12,845 വോട്ടിങ് കേന്ദ്രങ്ങളിലായി 15,992,096 വോട്ടര്‍മാരാണുള്ളത്. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുസ്ലിം വോട്ടര്‍മാരുമായി വരികയായിരുന്ന ബസുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായി.[www.malabarflash.com]
ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേ സമയം അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചും നൂറിലധികം വാഹനങ്ങളുള്ള വ്യൂഹത്തെ തടഞ്ഞ് നിര്‍ത്താനുള്ള ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.

തോക്കുധാരികള്‍ വെടിവെയ്ക്കുകയും കല്ലെറിയുകയും ചെയ്തു. കൊളംബോയുടെ വടക്ക് 240 കിലോമീറ്റര്‍ അകലെ തന്ത്രിമാലിയിലാണ് അക്രമം നടന്നത്. രണ്ട് ബസുകള്‍ അപകടത്തില്‍പ്പെട്ടെങ്കിലും കാര്യമായ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വോട്ട് ചെയ്യുന്നതിനായി തീരദേശ പട്ടണമായ പുത്തളത്തില്‍ നിന്ന് സമീപ ജില്ലയായ മന്നാറിലേക്ക് പോകുകയായിരുന്ന മുസ്ലിംകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. പോലീസ് സംഘമെത്തി റോഡിലെ തടസ്സങ്ങള്‍ നീക്കം ചെയ്താണ് വാഹനവ്യൂഹത്തെ കടത്തിവിട്ടത്.

നിലവിലെ ഭവന മന്ത്രി സജിത് പ്രേമദാസയും മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷയുടെ സഹോദരനുമായ ഗോതബയ രാജപക്ഷയും തമ്മിലാണ് പ്രധാന പോരാട്ടം.

ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴ്-മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.