കുവൈത്ത് സിറ്റി: കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മരിച്ചത്.[www.malabarflash.com]
കുട്ടികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചതിന് തൊട്ടുപിന്നാലെ തിരമാലകളിൽ പെടുകയായിരുന്നു ഇദ്ദേഹം. കൂടെയുള്ളവർ കരക്കെത്തിച്ച് എയര്‍ ആംബുലന്‍സില്‍ മുബാറകിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയും മക്കളും നോക്കി നില്‍ക്കവെയായിരുന്നു ദുരന്തം. ഭാര്യ സിമി തോമസ് സബാഹ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍: അമേയ എലിസബത്ത്, അനയ മേരി. എസ്.എം.സി.എ അബ്ബാസിയ ഏരിയ സെൻറ് ജൂഡ് കുടുംബ യൂണിറ്റ് സജീവാംഗമായിരുന്നു സനിൽ ജോസഫ്.

No comments:
Post a Comment