Latest News

തിരു നബി (സ) കാലത്തിന്റെ വെളിച്ചം; ഐ.സി .എഫ് സ്‌നേഹ വിരുന്ന് ശ്രദ്ധേയമായി

ദമ്മാം: തിരു നബി (സ) കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ദമ്മാം സഫ മെഡിക്കല്‍ ഹാളില്‍ നടത്തിയ സ്‌നേഹ വിരുന്ന് ശ്രദ്ധേയമായി. ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ഐ.സി.എഫ്) ജി.സി തലത്തില്‍ നടത്തി വരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ദമ്മാം സീക്കോ-സിറ്റി സെക്ടറുകള്‍ സംയുക്തമായി നടത്തിയ സ്‌നേഹ വിരുന്നില്‍ ദമ്മാമിലെ പ്രമുഖ മാധ്യമ പ്രവത്തകരും മത-സാമൂഹിക നേതാക്കളും സംബന്ധിച്ചു.[www.malabarflash.com]

കാലിക ലോകത്ത് ഏറ്റവും പ്രധാന്യമുള്ള വിഷയമാണ് പ്രവാചക ദര്‍ശനം. മതങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളും അകല്‍ച്ചയും വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. ഇത്രയധികം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും മാത്രകയാക്കപ്പെടുകയും ചെയ്ത മറ്റൊരു നേതാവ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പ്രവാചക സ്‌നേഹം എന്നാല്‍ നബിയുടെ ജീവിതം പിന്‍ പറ്റുക എന്നതാണ്.

തിരു നബി ജീവിതം പിന്പറ്റുന്നവന് തീവ്രവാദിയും ഭീകരവാദിയും ആകാന്‍ കഴിയില്ല. ഇത്തരം സ്‌നേഹ സംഗമങ്ങള്‍ കൂടുതല്‍ കൂടുതല്‍ സംഘടിപ്പിക്കണം. സ്‌നേഹ വിരുന്നില്‍ സംബന്ധിച് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ മീലാദ് ക്യാമ്പയിനിലെ ശ്രദ്ധേയമായ പരിപാടിയാണ് സ്‌നേഹ വിരുന്ന് ഗള്‍ഫ് തലത്തില്‍ 700 കേന്ദ്രങ്ങളില്‍ നടന്ന് വരുന്നുണ്ട്.

ഐ.സി.എഫ് നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഇര്‍ഫാനി പ്രമേയ പ്രഭാഷണം നടത്തി. ദമ്മാം മീഡിയ ഫോറം ചെയര്‍മാന്‍ ചെറിയാന്‍ കിടങ്ങന്നൂര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ കുറിച്ചിമുട്ടം, സാമൂഹ്യ പ്രവര്‍ത്തകരായ ബിജു കല്ലുമല, ഹമീദ് വടകര, ഖിളര്‍ മുഹമ്മദ് എന്നിവര്‍ സ്‌നേഹ പ്രഭാഷണം നടത്തി.

ഐ.സി .എഫ് സീക്കോ സെക്ടര്‍ പ്രസിഡന്റ് സിദ്ധീഖ് സഖാഫി അധ്യക്ഷത വഹിച്ചു. അലി ബാഖവി പ്രാര്‍ത്ഥന നടത്തി. സ്‌നേഹ വിരുന്നിന്റെ അതിഥികളെ ദമ്മാം സെന്‍ട്രല്‍ സര്‍വീസ് സെക്രട്ടറി റഫീഖ് വയനാട്, അഡ്മിന്‍ സെക്രട്ടറി മുനീര്‍ തോട്ടട, ഹമീദ് വടകര എന്നിവര്‍ അനുമോദിച്ചു. സെക്ടര്‍ ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അഹ്മദ് തോട്ടട, മുഹമ്മദ് ഫൈസി, റിയാസ് ആലംപാടി, സിദ്ധീഖ് മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃതം നല്‍കി. ലത്തീഫ് പള്ളത്തട്ക സ്വാഗത്വും അഷ്റഫ് ലത്തീഫി നന്ദിയും പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.