Latest News

സി പി എം ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഉദുമ പഞ്ചായത്ത് ഭരണസമിതി

ഉദുമ: പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിനെതിരെ സി പി എം ഉന്നയിക്കുന്ന ആരോപങ്ങൾ അടിസ്ഥാനരഹിതമെന്ന് ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ്‌ കെ.എ.മുഹമ്മദലിയും വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലനും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.[www.malabarflash.com]

ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതിയിൽ കോട്ടിക്കുളം,  ബേക്കൽ വാർഡുകളിൽ 62 മത്സ്യതൊഴിലാളി കുടുംബങ്ങളെയാണ്‌ ഉൾപ്പെടുത്തിയി ട്ടുള്ളതെന്നിരിക്കെ കേവലം 12 കുടുംബങ്ങൾക്ക് മാത്രമേ അത് കിട്ടിയിട്ടുള്ളുവെന്നാണ് സി പി എം ആരോപിക്കുന്നത്. 

തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളും അർഹരായവർക്ക് ലാപ്ടോപ്പും നൽകിയിട്ടുണ്ട്. 2016-19 കാലയളവിൽ ഈ മേഖലയിൽ 19 വീടുകൾ പുനരുദ്ധാരണത്തിന് ധനസഹായമെത്തിക്കാനും ഒ.ഡി.എഫ് പദ്ധതിപ്രകാരം 80 മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ പണിയാനും ധനസഹായം നൽകാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

തുടർച്ചയായി 27 വർഷം പഞ്ചായത്ത് ഭരിച്ച സി പി എം ഈ മേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എന്താണെന്ന് സ്വയം വിലയിരുത്തുന്നതിന് പകരം സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു സമരാഭാസങ്ങൾ നടത്തുകയാണെന്നും സർക്കാരിന്റെ തലതിരിഞ്ഞ നിബന്ധനകൾ മൂലമാണ് അർഹതയുള്ള ഗുണഭോക്താക്കൾ വിട്ടുപോയിട്ടുള്ളതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.