ഗുരുവായൂർ: കോടികൾ തട്ടിയ വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് അറസ്റ്റിൽ. ചിറ്റൂരിൽനിന്നാണ് വിപിനെ പിടികൂടിയത്. വ്യാജരേഖ കേസിൽ ഒളിവിലായിരുന്നു ഇയാൾ.[www.malabarflash.com]
ഇതേ കേസിൽ വിപിന്റെ അമ്മയെയും പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിപിനും അമ്മയും ചേര്‍ന്ന് ധാരാളം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.
കാറിലും ബുള്ളറ്റിലും ഐപിഎസ് ഓഫീസറുടെ യൂണിഫോമിൽ നടന്നായിരുന്നു വിപിന്റെ തട്ടിപ്പ്. ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ പോലീസിനെ ശിപാര്ശയ്ക്കായും വിപിൻ വിളിച്ചിരുന്നു. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകൾ പുറത്തായത്.
രണ്ടുവര്‍ഷം കൊണ്ടു ബാങ്കുകളെ പറ്റിച്ചു ശ്യാമളയും മകനും വാങ്ങിയത് 28 കാറുകളാണ്. അതില്‍ 27 എണ്ണവും വിറ്റു. ശമ്പള സര്‍ട്ടിഫിക്കറ്റും അക്കൗണ്ടിലെ ലക്ഷക്കണക്കിനു രൂപയുടെ ബാലന്‍സ് ഷീറ്റും നൽകിയായിരുന്നു വായ്പ സംഘടിപ്പിച്ചത്. ഒപ്പം യൂണിഫോമിലുള്ള ഫോട്ടോയും നല്‍കും.
ജമ്മു കാഷ്മീര്‍ കേഡറില്‍ പോലീസ് സൂപ്രണ്ടാണെന്നു ബോധ്യപ്പെടുത്താന്‍ വ്യാജരേഖകളാണ് സമർപ്പിച്ചത്.

No comments:
Post a Comment