Latest News

മിനി ജീപ്പ്: വില 10 ലക്ഷത്തിൽ താഴെ, അടുത്ത വർഷം വിപണിയിൽ

ചെറു എസ്‌യുവി റെനഗേഡിനു താഴെ നാലുമീറ്റർ നീളമുള്ള എസ്‍യുവിയുമായി ജീപ്പ് എത്തുന്നു. അടുത്ത വർഷം അവസാനം പുതിയ കോംപാക്റ്റ് എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ജീപ്പ് 526 എന്ന കോ‍ഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്.[www.malabarflash.com] 

ഏഷ്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന എസ്‌യുവി തുടക്കത്തിൽ ഇന്ത്യയിലും അതിനു ശേഷം രാജ്യന്തര വിപണിയിലും ജീപ്പ് പുറത്തിറക്കും. പത്തു ലക്ഷത്തിൽ താഴെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീൽഡ്രൈവുമായി എത്തുന്ന മോ‍ഡലുമായിരിക്കും ചെറു ജീപ്പ്. ജീപ്പിന്റെ ‍അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ് യു വി സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായിരിക്കും.


നാലുമീറ്ററിൽ താഴെ നീളവുമായി മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങി വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന ചെറു എസ് യു വി വികസനത്തിന്റെ ഘട്ടത്തിലാണെന്ന് ജീപ്പ് സിഇഒ നേരത്തെ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളിൽ ഇന്ത്യയിലെ ചെറു എസ് യു വിക്ക് ലഭിച്ച മികച്ച വളർച്ചയെ ലക്ഷ്യം വെച്ചാണ് പുതിയ വാഹനം ജീപ്പ് പുറത്തിറക്കുക. വാഹനത്തിന്റെ എൻജിൻ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.