Latest News

നമുക്ക് വേണ്ടത് പ്രകൃതി തരുന്നു പ്രകൃതിക്ക് വേണ്ടാത്തത് നമ്മള്‍ ചെയ്യുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഉദുമ: നമുക്ക് വേണ്ടത് പ്രകൃതി തരുന്നു പ്രകൃതിക്ക് വേണ്ടാത്തത് നമ്മള്‍ ചെയ്യുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പ്രകൃതിയിലുണ്ടായ ആവാസ വ്യവസ്ഥയ്ക്കനുസരിച്ചാണ് മനുഷ്യരുണ്ടായത്. നമുക്ക് ആവശ്യമുള്ളത് മാത്രം പ്രകൃതിയില്‍ നിന്നെടുക്കുക. അത്യാഗ്രഹത്തിനനുസരിച്ച് നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നു.[www.malabarflash.com]

പ്രകൃതിക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ നാം വലിച്ചെറിയുന്നു. നമ്മുടെ ആരോഗ്യം അതിഭീകരമായ അവസ്ഥയിലേക്കാണ് ചെന്നെത്തിനില്‍ക്കുന്നത്. ഇനി വരുന്ന തലമുറയ്ക്കായി കൊച്ചു കുഞ്ഞുങ്ങള്‍ ഒത്തുചേര്‍ന്ന് കേഴുകയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കരുത് എന്ന്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരാവസ്ഥ നാം ഈ പ്രകൃതിരമണീയമായ ബേക്കല്‍ കാപ്പില്‍ കടല്‍ത്തീരത്ത് ഇന്ന് നമ്മള്‍ കണ്ടു. 

കേന്ദ്ര വനം വകുപ്പ് പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പും ജില്ലാ ഇക്കോ ക്ലബ്ബും ചേര്‍ന്ന് നടത്തിയ രണ്ടാം ദിവസത്തെ കടല്‍ത്തീര വൃത്തിയാക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാസര്‍കോട് പാര്‍ലമെന്റംഗം ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
ദേശീയ ഹരിതസേന അംഗങ്ങളും, കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകരും, ഉദുമ പഞ്ചായത്ത് ജനപ്രതിനിധികളും കുടുംബശ്രീയും തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ പാലക്കുന്ന് അംബിക സ്‌കൂള്‍, ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബാര ഗവ. ഹൈസ്‌കൂള്‍, കോട്ടിക്കുളം ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ കുട്ടികള്‍ ശുചീകരണ പരിപാടികളില്‍ പങ്കെടുത്തു. 
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എ. മുഹമ്മദാലി അധ്യക്ഷനായിരുന്നു. ജില്ലാ ഇക്കോക്ലബ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. വി. ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. നോഡല്‍ ഓഫീസര്‍ ഡോ. സിജിന്‍കുമാര്‍ എ.വി., ഡോ. കെ. സന്ദീപ്, വിജയന്‍ കോടോത്ത്, കെ. രവീന്ദ്രന്‍ നായര്‍, പ്രൊഫ. ശ്രീമതി ഗോപിനാഥന്‍, ബാലകൃഷ്ണന്‍, ഉഷ രവീന്ദ്രന്‍ നായര്‍, സ്‌കൂള്‍ അധ്യാപകര്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.