ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തഫാന് 2019 നേതൃത്വപരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ കെ എം ഷാജി എം എൽ എ മുഖ്യഭാഷണം നടത്തും.[www.malabarflash.com]
ദുബൈ കെ എം സി സി സംസ്ഥാന ഭാരവാഹികൾക് സ്വീകരണവും കാസര്‍കോടിന്റെ എഴുത്തുകാരനും സാഹിത്യനിരൂപകനും ഗ്രന്ഥകാരനും മുൻ പ്രവാസിയുമായ ഇബ്രാഹിം ചെർക്കളയ്ക്ക് കെഎംസിസിയുടെ ആദരവും നൽകും ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മാപ്പിള കല പ്രദർശനവും ഉണ്ടായിരിക്കും
നവംബർ 15 ന് വെള്ളിയാഴ്ച മംസാർ സെഞ്ചറി മാളിന് പിറകുവശം ശബാബ് അൽ അഹ്‍ലി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രസ്തുത ക്യാമ്പ്.ച്ചക്ക് 1 30 മുതൽ ക്യാമ്പും രാത്രി 7 മണിക്ക് സമാപന സമ്മേളവുമാണ് നടക്കുന്നത്
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മാതൃകാ കൂട്ടായ്മയായി മാറിയ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വളരെ വ്യത്യസ്തമായ മറ്റൊരു പരിപാടിയാണ് തഫാൻ -2019.
മുസ്ലിം യുത്ത് ലീഗ് സംസ്ഥാന പ്രസിഡെന്റ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.

ചന്ദ്രിക ഡയറക്ടർമാരായ പി എ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മ്ദ് ഹാജി കെ എം സി സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യദ്ദീൻ, കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്യ തളങ്കര ദുബൈ കെ എം സി സി പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിം മുസ്ലിം ലീഗ് ജില്ലാ ട്രഷർ കല്ലട്ര മാഹിൻ ഹാജി, മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ഉപാദ്യക്ഷൻ എ കെ എം അഷ്‌റഫ്,പി ബി ഷഫീഖ് തുടങ്ങിയ പ്രമുഖരായ നേതാക്കളാണ് വേദിയെ ധന്യമാക്കാനെത്തുന്നത്.
No comments:
Post a Comment