Latest News

മാർഗതടസ്സം ഉണ്ടാക്കിയതിന് രണ്ട് വിവാഹ സംഘത്തിൽപ്പെട്ട എട്ടു പേർക്കെതിരെ കേസ്.

ഉദുമ: റോഡിൽ മാർഗതടസ്സം ഉണ്ടാക്കിയ രണ്ട് വിവാഹ സംഘങ്ങളിൽപ്പെട്ട എട്ടു പേർക്കെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തു.[www.malabarflash.com]

ഉദുമ മാങ്ങാട് സ്വദേശികളായ മുജീബ് റഹ്മാൻ (23) അബ്ദുൾ റൗഫ് (23) റിസ്വാൻ (21) നൗഷാദ് ( 25) കോട്ടിക്കുളം സ്വദേശികളായ അഭിനന്ദ് (25) ദീപേഷ് (25) പവൻകുമാർ (22) പ്രണവ് (23) എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് കേസ്സെടുത്തത്.

ഞായറാഴ്ച വൈകിട്ട് തൃക്കണ്ണാടിനടുത്ത് ചിറമ്മലിൽ വെച്ചാണ് വിവാഹസംഘങ്ങൾ മാർഗതടസ്സമുണ്ടാക്കിയത്. ഒരു കൂട്ടർ വാഹനത്തിലും മറ്റേ സംഘം കാൽനടയായും പോകുമ്പോഴായിരുന്നു തടസ്സമുണ്ടാക്കിയത്

മറ്റുള്ളവർക്ക് പോകാൻ വഴിയൊരുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും ഇരുകൂട്ടരും അനുസരിക്കാതെ വന്നതോടെയാണ് ബേക്കൽ പോലീസ് കേസ്സെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.