ഉദുമ: ഭീകരം ഈ കടലോരം; കീഴൂര്‍ കടല്‍ത്തീരം കണ്ട് കുട്ടികള്‍ നടുങ്ങി. ഭാരതസര്‍ക്കാര്‍ വനംപരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ദേശീയ ഹരിത സേനയുമായി ചേര്‍ന്ന് കടല്‍ത്തീരം വൃത്തിയാക്കാനായി കാസര്‍കോട്ടെ കീഴൂര്‍ കടല്‍ത്തീരത്തെത്തിയപ്പോഴാണ് കുട്ടികള്‍ നടുങ്ങിയത്.[www.malabarflash.com]
കാസര്‍കോടിന്റെ കുപ്പത്തൊട്ടിയായി മാറിയ കീഴൂര്‍ ചെമ്പരിക്ക കടല്‍ത്തീരം ഈ അവസ്ഥയിലേക്ക് എത്തിച്ചത് അവിടുത്തുകാര്‍ മാത്രമല്ലാ എന്ന് ശുചീകരണപ്രവര്‍ത്തികള്‍ക്കിടയില്‍ കുട്ടികള്‍ക്ക് ബോധ്യമായി. ഒരു ഭാഗത്ത് കടലോരം വൃത്തിയാക്കുമ്പോള്‍ മറുഭാഗത്ത് മാലിന്യങ്ങള്‍ നിരനിരയായി കൊണ്ടിടുന്നത് ദയനീയമായ കാഴ്ചയായിരുന്നു.
പ്ലാസ്റ്റിക്ക് ക്യാരീ ബാഗുകളൂടെ നിര്‍മ്മാണം അതിന്റെ ഉറവിടത്തില്‍ തന്നെ ഇല്ലാതാക്കണം. പ്ലാസ്റ്റിക്കില്ലാത്ത കാലത്തും മനുഷ്യരിവിടെ ജീവിച്ചിരുന്നു. എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. തദ്ദേശവാസികള്‍ക്കും കുട്ടികള്‍ക്കും ശക്തമായ ബോധവല്‍ക്കരണത്തിനുള്ള വേദിയാണ് കീഴൂര്‍ കടല്‍ത്തീരത്തൊരുക്കിയത്.
വളരെ വ്യസനത്തോടുകൂടിയാണ് പരിപാടി അവസാനിപ്പിച്ചത്. അത്രയ്ക്കും ഭീകരമായിരുന്നു അവിടുത്തെ അവസ്ഥ. പ്രകൃതിക്ക് താങ്ങാവുതിനും കുടുതല്‍ വേദനിപ്പിച്ചാല്‍ തിരിച്ചടിയുണ്ടാവും. സര്‍വ്വനാശമായിരിക്കും ഫലം. ഉറക്കെ ചിന്തിക്കുക. പ്രവര്‍ത്തിക്കുക. ജീവിതശൈലി മാറ്റുക. വലിച്ചറിയല്‍ സംസ്‌കാരം ഉപേക്ഷിക്കുക.
കീഴൂര്‍ കടലോരത്ത് ഒരുക്കിയ മൂന്നാം ദിവസത്തെ ശുചീകരണ പ്രവര്‍ത്തനം ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ സെയതൂന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നോഡല്‍ ഓഫീസര്‍ പ്രൊഫ.വി.ഗോപിനാഥന്‍ സ്വാഗതവും, കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കീഴൂര്‍ ഫീഷറീസ് യു.പി.സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ശാന്ത അദ്ധ്യക്ഷയായിരുന്നു. പീപ്പള്‍സ് ഫോറം സെക്രട്ടറി എം. പദ്മാക്ഷന്‍, ജില്ലാ സ്‌കൗട്ട് ഓര്‍ഗനൈസര്‍ പി.ടി.ഉഷ., കെ.വി.കുമാരന്‍, കേന്ദ്ര സര്‍വ്വകലാശാല ഡോ. എ.വി. സിജിന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്പരിക്ക യു.പി.സ്‌കൂള്‍, കീഴൂര്‍ ഫിഷറീസ് യു.പി.സ്‌കൂള്‍, ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പട്‌ല ഗവ. ഹൈസ്‌കൂള്‍ എിവിടങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു.
No comments:
Post a Comment