ഉദുമ: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തയ്യല്‍ തൊഴിലാളി മരിച്ചു. ഉദുമ കുറുക്കന്‍കുന്നിലെ കെ. ഗോവിന്ദ(65)നാണ് മരിച്ചത്. [www.malabarflash.com]
ഉദുമ നാലാംവാതുക്കലില്‍ തയ്യല്‍ കട നടത്തി വരികയായിരുന്നു. ആഗസ്ത് 8ന് രാത്രി കടയടച്ച് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കെ.എസ്.ടി.പി. റോഡില്‍ വെച്ച് കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദന്‍ ഒന്നരമാസത്തോളം മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്നു. കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഗോവിന്ദന്‍ കഴിഞ്ഞ ദിവസം രാത്രി മരണപ്പെടുകയായിരുന്നു.
പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ഗിരിജയുടെയും മകനാണ്. ഭാര്യ: ശ്യാമള. മകള്‍: അനില. മരുമകന്‍: ജിതേഷ് ചന്ദ്രന്‍(ദുബായ്). സഹോദരങ്ങള്‍: ഭാസ്‌കരന്‍, ചന്ദ്രശേഖരന്‍, ഗംഗാധരന്‍, സന്തോഷ് കുമാര്‍, രുഗ്മിണി, ഉഷ.
No comments:
Post a Comment