Latest News

കു​ള​ത്തി​ലി​റ​ങ്ങി ജെ​ല്ലി​ക്കെ​ട്ട്​ കാ​ള​യോ​ടൊ​പ്പം ടി​ക്​ ടോ​ക്​ വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ മു​ങ്ങി​മ​രി​ച്ചു

കോ​യ​മ്പ​ത്തൂ​ർ: കു​ള​ത്തി​ലി​റ​ങ്ങി ജെ​ല്ലി​ക്കെ​ട്ട്​ കാ​ള​യോ​ടൊ​പ്പം ടി​ക്​ ടോ​ക്​ വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ മു​ങ്ങി​മ​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ ക​റു​മ​ത്തം​പ​ട്ടി രാ​യ​ർ​പാ​ള​യം പ​ള​നി​സാ​മി​യു​ടെ മ​ക​ൻ വി​ഘ്​​നേ​ശ്വ​ര​നാ​ണ് (22) മ​രി​ച്ച​ത്.[www.malabarflash.com]

ജെ​ല്ലി​ക്കെ​ട്ട്​- കാ​ള​വ​ണ്ടി​യോ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ വി​ഘ്​​നേ​ശ്വ​ര​ൻ തന്റെ കാ​ള​യെ പങ്കെ​ടു​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

വീ​ടി​ന്​ സ​മീ​പ​ത്തെ വ​ടു​ക​പാ​ള​യ​ത്തെ ആ​ഴ​മേ​റി​യ കു​ള​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ വി​ഡി​യോ​യെ​ടു​ത്ത​ത്. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ള കു​ള​ത്തിന്റെ ആ​ഴ​മു​ള്ള ഭാ​ഗ​ത്തേ​ക്ക്​ നീ​ങ്ങി. വാ​ലി​ൽ പി​ടി​ച്ചി​രു​ന്ന വി​ഘ്​​നേ​ശ്വ​ര​ൻ ഇ​തോ​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ ര​ക്ഷാ​ശ്ര​മം വി​ഫ​ല​മാ​യതോടെ ഫ​യ​ർ​ഫോ​ഴ്​​സെ​ത്തി​യാ​ണ്​ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. കാ​ള​യെ ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ക​റു​മ​ത്തം​പ​ട്ടി പോലീ​സ്​ കേ​സെ​ടു​ത്തു.

കാ​ള​ക്കൊ​പ്പം വി​ഘ്​​നേ​ശ്വ​ര​ൻ കു​ള​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.