Latest News

നിയന്ത്രണം വിട്ട സിമന്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ബോവിക്കാനം: കോട്ടൂരിൽ നിയന്ത്രണം വിട്ട സിമന്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബെള്ളിപ്പാടിബെള്ള മൂലയിലെ ഈശ്വര ഭട്ടാണ് (57) മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച രാവിലെയാണ് അപകടം. കർണ്ണാടകയിൽ നിന്നും
സിമൻന്റുമായി കാസർകോട് ഭാഗത്തേക്കു പോവുകയായിരുന്ന ലോറി കോട്ടൂർ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട് ഈശ്വര ഭട്ട് സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു.

മറിഞ്ഞ ലോറിയിൽ നിന്നും വീണ സിമന്റ് ചാക്കുകളിൽ കുടുങ്ങിയ ഈശ്വരഭട്ടിനെ നാട്ടുകാർ ചെർക്കള നായനാർ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചു
ബോവിക്കാനത്ത് നിന്ന് കോട്ടൂരിലേക്ക് പോവുകയായിരുന്നു ഈശ്വര ഭട്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.