Latest News

ബ്യൂട്ടി പാര്‍ലറിലെ യുവതിയുടേതെന്ന് കരുതി യുവതിയുടെ അമ്മയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച യുവാവ്‌ കുടുങ്ങി

വെള്ളരിക്കുണ്ട്: ബ്യൂട്ടി പാര്‍ലറിലെ യുവതിയുടേതെന്ന് കരുതി യുവതിയുടെ അമ്മയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച മഞ്ചേശ്വരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

വെള്ളരിക്കുണ്ടിലെ ഹോട്ടലില്‍ ജീവനക്കാരനായ മഞ്ചേശ്വരം സ്വദേശി സിദ്ദിഖിനെ(19)യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ദിഖ് ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്തെ ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ വെച്ച നെയിംബോര്‍ഡിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍നമ്പറിലാണ് സിദ്ദിഖ് അശ്ലീല സന്ദേശമയച്ചത്.

ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന യുവതിയുടെ നമ്പറാണെന്ന് കരുതിയാണ് സന്ദേശമയച്ചത്. എന്നാല്‍ യുവതിയുടെ മാതാവിന്റെ ഫോണ്‍ നമ്പറായിരുന്നു ഇത്. അശ്ലീല സന്ദേശം ലഭിച്ച സ്ത്രീ ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.