കാസര്‍കോട്: ലോകത്തെ എല്ലാ ജീവജാലങ്ങളേയും വസ്തുക്കളോടും കാരുണ്യം കാണിക്കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത് അത് ശിരസാവഹിക്കുമ്പോഴാണ് നിങ്ങള്‍ എന്നെ പ്രണയിക്കണമെന്ന് പ്രവാചകന്‍ പറഞ്ഞത് അര്‍ത്ഥവത്താവുകയുള്ളൂ എന്ന് സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു.[www.malabarflash.com]
കോട്ടക്കുന്ന് മര്‍കസ് മൈമനില്‍ മീലാദ് ഫെസ്റ്റ്-19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് മൈമന്‍ ജനറല്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കരീം ബീഡംക്കുന്ന് പതാക ഉയര്‍ത്തി. സിറാജ് ചൗക്കി, അബ്ദുല്‍ റഹ്മാന്‍ മൊഗ്രാല്‍ ആശംസ പ്രഭാഷണം നടത്തി.
അബ്ദുല്‍ സലാം സഅദി, അബ്ദുല്‍ റസ്സാഖ് സഖാഫി, ഫാറൂഖ് സഖാഫി ദേശാങ്കുളം, ഷെഫീഖ് സഅദി കോട്ടക്കുന്ന്, സ്വാലിഹ് ജൗഹരി ഗട്ടമനേ, കെബി.എം അബ്ദുള്ള കുഞ്ഞി ഹാജി, ബി.കെ മൊയ്തു ഹാജി, പയ്യക്കി മുഹമ്മദ് ഹാജി, ഔഫ് ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
No comments:
Post a Comment