Latest News

ഭര്‍ത്താവുമായി വഴക്കിട്ട് വീടു വിട്ടിറങ്ങിയ യുവതിയെ കാണാതായതായി പരാതി

ചെറുവത്തൂര്‍: ഭര്‍ത്താവുമായി വഴക്കിട്ട് വീടു വിട്ടിറങ്ങിയ യുവതിയെ കാണാതായെന്ന പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. പടന്ന, തെക്കേക്കാട് സ്വദേശി മുത്തലീബിന്റെ ഭാര്യ ഫായിസ (25)യെയാണ് കാണാതായത്.[www.malabarflash.com] 

വ്യാഴാഴ്ച രാവിലെ ഭര്‍ത്താവ് മുത്തലീബുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയതാണെന്ന് പറയുന്നു. ഇതു സംബന്ധിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.