പിലിക്കോട്: വറക്കോട്ടുവയലിലെ റിട്ട. കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ പി.വി കരുണാകരന്‍(59) നിര്യാതനായി. സി.പി.എം കരക്കരു ബ്രാഞ്ചംഗവും കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റിയംഗവുമായിരുന്നു.[www.malabarflash.com]
പരേതനായ കാര്‍ക്കോട്ട് അപ്പുവിന്റെയും പി.വി പാര്‍വതിയുടെയും മകനാണ്. ഭാര്യ: കെ ശ്യാമള(സി.പി.എം പിലിക്കോട് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയംഗം, കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മറ്റിയംഗം, മുന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗം).
മക്കള്‍: കെ അഖില(എഞ്ചിനീയര്‍ ഗള്‍ഫ്), കെ അളക(എഞ്ചിനീയര്‍ ചെന്നൈ), ഉല്ലാസ്( ബി.ഡി.എസ് വിദ്യാര്‍ഥി ആലപ്പുഴ).
മരുമക്കള്‍: സിതിന്‍ (വടകര), ഹര്‍ഷവര്‍ധന്‍(നെല്ലൂര്‍). സഹോദരങ്ങള്‍: ഭാസ്‌കരന്‍(പലിയേരി), രജനി(കണ്ടങ്കാളി).
മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിക്ക് കരക്കേരു ഫ്രന്‍സ് ക്ലബിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം മട്ടലായി ശ്മശാനത്തില്‍.
No comments:
Post a Comment