Latest News

അഴയിൽ തൂക്കിയ ഷർട്ടിലൊളിച്ച അണലി വിദ്യാർഥിയുടെ പുരികത്തിൽ കടിച്ചു

മൂവാറ്റുപുഴ: അഴയിൽ തൂക്കിയ ഷർട്ടിൽ ഒളിച്ചിരുന്നത് ഉഗ്ര വിഷമുള്ള പാമ്പ്. അതും അണലി. കദളിക്കാട് പാറയ്ക്കൽ വീട്ടിൽ ജസ്റ്റിന്റെ മകൻ ജിൻസൺ അഗസ്റ്റിനെ കടിച്ചത് കഴുകി ഉണക്കാനിട്ടിരുന്ന ഷർട്ടിനുള്ളിൽ കയറിക്കൂടിയ അണലിയാണ്.[www.malabarflash.com]

പുരികത്തിലാണു കടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചതിനാൽ അപകടനില തരണം ചെയ്തു. ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ജിൻസൺ

ഞായറാഴ്ച വൈകിട്ട് ഏഴിന് ആയിരുന്നു സംഭവം. കുളി കഴിഞ്ഞ് അഴയിൽ കിടന്ന ഷർട്ട് എടുത്തു ധരിച്ചപ്പോൾ പാമ്പ് ജിൻസന്റെ പുരികത്തിൽ കടിച്ചു തൂങ്ങുകയായിരുന്നു. ജിൻസൺ പാമ്പിനെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 

മൂവാറ്റുപുഴ ചാരിസ് ആശുപത്രിയിൽ ഡോ. അജി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ ജിൻസൺ അപകട നില തരണം ചെയ്തു. കടിയേറ്റത് പുരികത്തിൽ ആയതിനാൽ കൂടുതൽ നിരീക്ഷണവും പരിചരണവും മരുന്നും വേണ്ടിവന്നുവെന്ന് ഡോക്ടർ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.