Latest News

ഒമാനിൽ പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍

മസ്‌കത്ത്: സീബില്‍ പൈപ്പ്‌ലൈന്‍ ജോലിക്കിടെ മഴ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. ഇവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.[www.malabarflash.com] 

തമിഴ്‌നാട്, മധുര സ്വദേശി ശണ്‍മുഖ സുന്ദരം സെന്‍തില്‍ കുമാര്‍ (43), ആന്ധ്ര, എലൂരു സ്വദേശി ബുദപാണ രാജു സത്യനാരായണ (22), ആന്ധ്ര സ്വദേശി ഉസുരുമൂര്‍ത്തി ഭീമ രാജു (30), ബീഹാര്‍, പാട്‌ന സ്വദേശികളായ സുനില്‍ ഭാരതി (29), വിശ്വകര്‍മ പാന്‍ജി (29), ഉത്തര്‍ പ്രദേശ് സ്വദേശി വികാശ് ചൗഹാന്‍ മുഖദേവ് എന്നിവരാണ് മരിച്ചത്.

സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്‌സിലാണ് ജോലിക്കിടെ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടത്. കനത്ത മഴയില്‍ കുത്തിയൊലിച്ചു വന്ന വെള്ളം നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന പൈപ്പിനുള്ളിലേക്കും കയറുകയായിരുന്നു.

 പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു പൈപ്പുകള്‍. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തിയാണു മൃതദേഹങ്ങള്‍ നീക്കം ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.