Latest News

നൂറുല്‍ ഉലമയുടെ ലോകം സെമിനാര്‍ ശനിയാഴ്ച

കോഴിക്കോട്: തെന്നിന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കലാലയമായ കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യയുടെ 2019 ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലിസമ്മേളന പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട ജില്ലാ പ്രചരണ സമിതിയുടെ നേതൃത്വത്തില്‍ നൂറുല്‍ ഉലമയുടെ ലോകം എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് കേശവ മേനോന്‍ ഹാളില്‍ നടക്കും.[www.malabarflash.com]

സമസ്തയുടെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും മുന്‍ പ്രസിഡന്റും സഅദിയ്യ സ്ഥാപനങ്ങളുടെ ശില്‍പിയും സുന്നി പ്രാസ്ഥാനികരംഗത്തെ ധൈഷണിക നേതൃത്വവുമായിരുന്ന നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വിദ്യാഭ്യാസ വിപ്ലവങ്ങള്‍, ആദര്‍ശ പോരാട്ടം, ചിന്തകള്‍, നിലപാടുകള്‍, വ്യക്തിത്വം എന്നിവയെ ആസ്പദമാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഒ.എം തരുവണ മോഡറേറ്ററായിരിക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഖാസിം
ഇരിക്കൂര്‍, മുസ്തഫ പി എറക്കല്‍, മുഹമ്മദലി സഖാഫി വള്ളിയാട്, നുഐമാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ ഇടപെടും. ടി.കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, പ്രൊഫ: എ.കെ .അബദുല്‍ ഹമീദ് സാഹിബ്, എ കെ സി മുഹമ്മദ് ഫൈസി, യൂസുഫ് സഖാഫി, അബ്ദുള്ള സഅദി ചെറുവാടി, സിദ്ധിഖ് അസ്ഹരി, കുഞ്ഞബ്ദുല്ല കടമേരി എന്നിവര്‍ സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.