കടയ്ക്കല്‍: കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ, ഹെല്‍മറ്റ് ധരിക്കാതെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി.[www.malabarflash.co.com]
ഏറു കൊണ്ട യുവാവിന്റെ ബൈക്ക് നിയന്ത്രണംവിട്ട് എതിരേവന്ന കാറിലിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കിഴക്കുംഭാഗം സ്വദേശി സിദ്ദിക്കി(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും മുഖത്തുമാണു ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സംഭവത്തിനുത്തരവാദിയായ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്യുകയും വാഹനപരിശോധനാ സംഘത്തിലെ ഉദ്യോഗസ്ഥരെ മുഴുവൻ സ്ഥലം മാറ്റുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കടയ്ക്കല്‍ - മടത്തറ പാതയില്‍ കാഞ്ഞിരത്തുംമൂട് ഭാഗത്തെ വളവിലായിരുന്നു സംഭവം. പോലീസിന്റെ സ്ഥിരം വാഹനപരിശോധനാകേന്ദ്രമാണ് ഇവിടം. റൂറല്‍ പോലീസ് മേധാവിയുടെ നേരിട്ടുള്ള കൺട്രോള് റൂം വാഹനത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള പോലീസുകാര്‍ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.
ബൈക്ക് യാത്രികന് വീണതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകള്‍ നാട്ടുകാര്‍ മടത്തറ - കടയ്ക്കല്‍ പാത ഉപരോധിച്ചു.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇതിനുള്ള ഉറപ്പുനല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബലം പ്രയോഗിച്ചു നാട്ടുകാരെ മാറ്റാനുള്ള ശ്രമം വിഫലമായതോടെ പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസ്, കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് ഡിവൈഎസ്പി വിവരം റൂറല്‍ പോലീസ് മേധാവി ഹരിശങ്കറിനെ ധരിപ്പിച്ചു. ലാത്തിയെറിഞ്ഞ പോലീസുകാരനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുമെന്നും പരിശോധനാസംഘത്തിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലം മാറ്റുമെന്നുമുള്ള ഉറപ്പില്‍ ഒരു മണിക്കൂര്‍ നീണ്ട പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
തൊട്ടുപിന്നാലെ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഘത്തിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലംമാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൻ എസ്പി ഹരിശങ്കര്‍ ഉത്തരവിടുകയും ചെയ്തു.<

No comments:
Post a Comment