കാഞ്ഞങ്ങാട്: മാണിക്കോത്ത് മഹല്ല് മുന്‍ ഖത്തീബ് എം പി അബ്ദുല്‍ മജീദ് ബാഖവി നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് തൂഞ്ഞേരിയിലുള്ള സ്വവസതിയില്‍ വെളളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.[www.malabarflash.com]
കഴിഞ്ഞ ദിവസം അത്യാസന്ന നിലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരക്കുകയായിരുന്നു, അസുഖത്തിന് കാര്യമായ മാറ്റം കാണാത്തതിനാല്‍ ബന്ധുക്കളുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മാറ്റാന്‍ ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ദീര്‍ഘക്കാലം മാണിക്കോത്ത് ഖത്തീബായി സേവനമനുഷ്ടിച്ച മജീദ് ബാഖഫി നിരവധി ശിഷ്യസമ്പത്തിനുടമയായിരുന്നു.
ഭാര്യ: ഫാത്തിമ, മക്കള്‍ അനസ്, സുഹൈമ, ജുവൈരിയ .
No comments:
Post a Comment