Latest News

പാലാരിവട്ടം പാലം അഴിമതി: ടി.ഒ സൂരജ് അടക്കം മൂന്നു പേർക്ക് ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസിൽ റിമാൻഡിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയും നാലാം പ്രതിയുമായ ടി.ഒ സൂരജിന് ഹൈകോടതി ജാമ്യം.[www.malabarflash.com]

ടി.ഒ സൂരജിനെ കൂടാതെ ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ്‌ കോർപറേഷൻ അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ എന്നിവർക്കും ജഡ്ജി ജസ്റ്റിസ് സുനിൽ തോമസിന്‍റെ ബെഞ്ച് ജാമ്യം നൽകിയിട്ടുണ്ട്.

കേസിന്‍റെ അന്വേഷണം ഏറെകുറെ പൂർത്തിയായിട്ടുണ്ട്, കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ നടന്നു, തെളിവ് നശിപ്പിക്കില്ല, അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും പ്രതികളുടെ അഭിഭാഷകർ കോടതിയിൽ ഉറപ്പു നൽകി. കഴിഞ്ഞ 62 ദിവസമായി പ്രതികൾ ജയിലിലായിരുന്നു.

കേസിലെ മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോളിന് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

2014ൽ ​ഉ​മ്മ​ൻചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ സ്​​പീ​ഡ്​ കേ​ര​ള പ​ദ്ധ​തി​യി​ലാ​ണ്​ പാ​ല​ത്തി​ന്​​ അ​നു​മ​തി കൊ​ടു​ത്ത​ത്. വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി. മേ​ൽ​നോ​ട്ടം കേ​ര​ള റോ​ഡ്​​സ്​ ആ​ൻ​ഡ്​​ ബ്രി​ഡ്​​ജ​സ്​ ​ കോ​ർ​പ​റേ​ഷ​നെ​യും നി​ർ​മാ​ണം ഡ​ൽ​ഹി ആ​സ്​​ഥാ​ന​മാ​യ ആ​ർ.​ഡി.​എ​സ്​ പ്രോ​ജ​ക്​​ട്​​സി​നെ​യും ഏ​ൽ​പി​ച്ചു.

കി​റ്റ്​​കോ ക​ൺ​സ​ൾ​ട്ട​ന്‍റായ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ബം​ഗ​ളൂ​രു ആ​സ്​​ഥാ​ന​മാ​യ നാ​ഗേ​ഷ്​ ക​ൺ​സ​ൾ​ട്ട​ൻ​സിയാണ് ത​യാ​റാ​ക്കി​യ​ത്​. 442 മീ​റ്റ​ർ നീ​ളം വ​രു​ന്ന പാ​ലം 2014 സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ നി​ർ​മാ​ണം തു​ട​ങ്ങി. 2016 ഒ​ക്​​ടോ​ബ​ർ 12ന്​ ​ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു കൊടുത്തു.

2017 ജൂ​ലൈ​യി​ൽ പാ​ല​ത്തി​ൽ കു​ഴി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ കോ​ർ​പ​റേ​​ഷ​നോ​ട്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ റി​പ്പോ​ർ​ട്ട്​ തേ​ടി. ഒ​രു വ​ർ​ഷം മു​മ്പ്​ ആ​റി​ട​ത്ത്​ വി​ള്ള​ൽ ക​ണ്ടെ​ത്തി. ഇ​തേ​ക്കു​റി​ച്ച്​ പ​ഠി​ച്ച ചെ​ന്നൈ ഐ.​ഐ.​ടി സം​ഘം ഗ​ർ​ഡ​റു​ക​ളി​ലും തൂ​ണു​ക​ളി​ലും വി​ള്ള​ലു​ക​ൾ ക​ണ്ടെ​ത്തി. ര​ണ്ടു​ഘ​ട്ട​മാ​യി പാ​ലം പു​ന​രു​ദ്ധ​രി​ക്കാ​നാ​യി​രു​ന്നു ശി​പാ​ർ​ശ.

സ്​​ഥി​തി​വി​ശേ​ഷം ഗു​രു​ത​ര​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ 2019 മേ​യ്​ ഒ​ന്നി​ന്​ പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. മ​ന്ത്രി സു​ധാ​ക​ര​ൻ ന​ൽ​കി​യ ക​ത്തി​​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാണ് അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സ്​ ഏ​റ്റെ​ടു​ത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.