Latest News

എന്നെ തൊടരുത്,ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്; വൈറലായി രെണു മണ്ഡല്‍

ഒറ്റ ഗാനം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഗായികയാണ് രെണു മണ്ഡല്‍. കൊല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രെണുവിനെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.[www.malabarflash.com]

റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് ആലപിച്ച ഗാനത്തിലൂടെ സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷ്മിയുടെ ഹാപ്പി ഹാര്‍ദി ആന്റ് ഹീര്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് ചുവട് വയ്ക്കുകയാണ്. ലത മങ്കേഷ്‌കറിന്റെ ഗാനം രെണുവിന്റെ ശബ്ദത്തിലൂടെ വൈറലായി. അതോടെ വാര്‍ത്തകളിലും ഇടംപിടിച്ചു. 

ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. പക്ഷേ പാട്ടല്ല, താരത്തിന്റെ ശകാര വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആള്‍ തിരക്കുളള കടയില്‍ നിന്ന് ഒരു ആരാധിക രെണുവിനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ ഇവരെ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ടാണ് ആരാധികയെ രെണു ശകാരിച്ചത്.

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗായികയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. സംഭവം കണ്ടു നിന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയതും, പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. വീഡിയോയ്ക്ക് ഭൂരിഭാഗം പേരും രെണുവിന്റെ പ്രവര്‍ത്തിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇട്ടിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.