Latest News

സഅദിയ സ്‌കൂള്‍ മെഗാ ദഫ് ശ്രദ്ധേയമായി

ദേളി: സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നൂറേ മദീന മീലാദ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച 313 വിദ്യാര്‍ത്ഥികളുടെ മെഗാ ദഫ് പരിപാടി ശ്രദ്ധേയമായി. വ്യാഴാഴ്ച്ച വൈകുന്നേരം സ്‌കൂള്‍ ഗ്രൗണ്ടിലാണ് മെഗാ ദഫ് പ്രോഗ്രാം നടന്നത്.[www.malabarflash.com]

മീലാദ് പരിപാടിയുടെ സമാപന സംഗമത്തില്‍ സയ്യദ് ഹിബത്തുള്ള തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ സയ്യദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉല്‍ഘടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ ഹനീഫ അനീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സന്ദേശ പ്രഭാഷണം നടത്തി. 

സയ്യദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, പി ടി എ പ്രസിഡന്റ് ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത്, നാസര്‍ ബന്താട്, ഇസ്മായില്‍ സഅദി പാറപ്പള്ളി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഷറഫുദ്ദിന്‍ സഅദി, ഇബ്രാഹിം സഅദി, അഹമ്മദ് ബെണ്ടിച്ചാല്‍, സി എച് മുഹമ്മദ് ഇഖ്ബാല്‍, ഇല്യാസ് വൈറ്റ് സോണ്‍, മുസ്തഫ, വൈസ് പ്രിന്‍സിപ്പാള്‍ ആസിഫ് ഫാളിലി തുടങ്ങിയവര്‍ സംബന്ധിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. 

കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഖാലിദ് സഅദി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.