ഉദുമ: കണ്ണൂര്‍ സഹോദയ സ്‌കൂള്‍ കബഡി മത്സരത്തില്‍ അംബികാ സ്‌കൂളിന് ഇരട്ട കിരീടം. ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്‍മി കണ്ണൂരിനെയും (47-38) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിനെയും (42-18) പരാജയപെടുത്തിയാണ് ആതിഥേയരായ സ്‌കൂള്‍ ഇരട്ട കീരീടം നേടിയത്.[www.malabarflash.com]
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലത്തീഫിയ സീനിയര്‍ സെക്കന്ററി ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍ പയ്യന്നൂര്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമൃത വിദ്യാലയം കണ്ണൂര്‍ എന്നിവര്‍ മൂന്നാം സ്ഥാനം നേടി.
പ്രശാന്തി വിദ്യാകേന്ദ്ര ബായാര്‍, ആര്‍മി പബ്ലിക് സ്‌കൂള്‍ കണ്ണൂര്‍, ലത്തീഫിയ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യന്നൂര്‍, മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തളിപറമ്പ്, ചിന്മയ വിദ്യാലയ കാഞ്ഞങ്ങാട്, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കണ്ണൂര്‍, അമൃത വിദ്യാലയ കണ്ണൂര്‍, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന് എന്നീ വിദ്യാലയങ്ങളില്‍ നിന്നായി ആണ്‍കുട്ടികളടെ ഏഴും പെണ്‍കുട്ടികളുടെ അഞ്ചും ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന മത്സരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് എച്ച് ഹരിഹരന്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, വൈസ് പ്രസിഡന്റ്മാരായ രവീന്ദ്രന്‍ കൊക്കല്‍, ടി കണ്ണന്‍, ട്രഷറര്‍ ബി അരവിന്ദാക്ഷന്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീശുഭവേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പി മാധവന്‍ സ്വാഗതവും സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റീവ് എ.ദിനേശന്‍ നന്ദിയും പറഞ്ഞു.
വിജയികള്‍ക്ക് പാലക്കുന്ന് വിദ്യാഭ്യാസ സമിതി ഭാരവാഹികളും, പ്രിന്‍സിപ്പാളും ചേര്‍ന്ന് മെഡലുകളും സര്‍ട്ടിഫിക്കേറ്റും ട്രോഫികളും വിതരണം ചെയ്തു.
No comments:
Post a Comment