Latest News

യുവജനോൽസവത്തിന്റെ ഓർമ്മയ്ക്കായി തിരംഗ ക്ലബ് ഐങ്ങോത്ത് കൃഷിയിറക്കി

കാഞ്ഞങ്ങാട്: അറുപതാമത് സ്കൂൾ യുവജനോൽസവം ഐങ്ങോത്ത് നടക്കുന്നതിന്റെ സന്തോഷം വേറിട്ട ആഘോഷമാക്കി ഐങ്ങോത്തെ തിരംഗാ ക്ലബ് പ്രവർത്തകർ തരിശായി കിടന്നിരുന്ന ഒരേക്കർ വയലിൽ കൃഷിയിറക്കി.[www.malabarflash.com]

വിത്തിറക്കൽ ചടങ്ങ് ക്ലബ് രക്ഷാധികാരി അഡ്വ.ഒ.സി.രാജഗോപാൽ നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. വാർഡ് പ്രസിഡണ്ട് കരുണാകരൻ,
ക്ലബ് സെക്രട്ടറി തോമസ് മാസ്റ്റർ, രാജൻ ഐങ്ങോത്ത്, ചന്തു കുറുന്തൂർ, കുമാരൻ, നാരായണിയമ്മ, തങ്കമണി, രഞ്ചിത്ത് ടി.വി, ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.