കാസര്‍കോട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഷഹല എന്ന വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേല്‍കുകയും അധ്യാപകന്‍ ഹോസ്പിറ്റലില്‍ എത്തിക്കാതിരുന്നതിനാല്‍ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു എം എസ് എഫ് സുരക്ഷാ വലയങ്ങള്‍ തീര്‍ത്തു.[www.malabarflash.com]
കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വന പ്രകാരം ജില്ലയിലെ വിവിധ സ്‌കൂള്‍ കോളേജ് പഞ്ചായത്ത് തലങ്ങളില്‍ പബ്ബുകളും ബാറുകളുമല്ല പാമ്പിഴയാത്ത ക്ലാസ് മുറികളാണ് വേണ്ടത് എന്ന പ്രമേയത്തില്‍ സുരക്ഷാ വലയങ്ങള്‍ തീര്‍ത്തു പ്രതിഷേധിച്ചു.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കലാലയ മേധാവിമാര്‍ക്ക് നിവേദനം നല്‍കി.
No comments:
Post a Comment