Latest News

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട് ജില്ലയ്ക്ക് രണ്ട് മെഡല്‍

കാഞ്ഞങ്ങാട്: തൃശ്ശൂരിൽ നടന്ന രണ്ടാം മത് സംസ്ഥാന സീനിയർ സ്കൂൾ വടംവലി ചാമ്പ്യൻഷിപ്പിൽ വിഭാഗത്തിൽ കാസർകോടും പുരുഷവിഭാഗത്തിൽ കണ്ണൂരും ചാമ്പ്യന്മാരായി.[www.malabarflash.com]

വനിതാ വിഭാഗത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായ കണ്ണൂരിനെയാണ് കാസർകോട് പരാജയപ്പെടുത്തിയത്. പുരുഷവിഭാഗത്തിൽ ഇടുക്കിയെയാണ് കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തി.ഇടുക്കി രണ്ടാംസ്ഥാനവും കാസർകോടിനു മൂന്നാം സ്ഥാനം നേടി. 

അന്ന മാത്യു, അബിനി.പി, ജോസ് നാബെന്നി,ആൻ മരിയാ മാത്യു ,അനിറ്റ സെബാ റ്യാൻ, അനശ്വര .എസ്, ശ്രീ തു നമ്പ്യാർ പി, ഗായത്രി ടി, നവ്യ .പി .നാരായണൻ, എന്നിവരാണ് ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിച്ച ടീം അംഗങ്ങൾ .

അഭിനവ് സി, അബിൻ ഷാജി, സൂരജ് സി.കെ, നിഖിൽ രാജ് എൻ.കെ., ആദർശ് സി.എം, ജോസഫ് ജോർജ്, അഖിലേശ്വർ എ, ജോബി ചാക്കോ, ഗോകുൽ കൃഷ്ണൻ .എം. എന്നിവരാണ് മൂന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങൾ. 

ബാബു കോട്ടപ്പാറ, മനോജ് അമ്പലത്തറ എന്നിവരായിരുന്നു കാസർകോട് ജില്ലാ ടീമിന്റെ പരിശീലകർ. 

മൽസരം ടി ഡി.ജി.ഇ.ജോയിന്റ് ഡയക്ടർ സ്പോർട്സ് ഡോ.ചാക്കോ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. വടംവലി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം അബൂബക്കർ ,സീനിയർ സൂപ്രണ്ട് ഡി.ജി.ഇ.അജി. ബി. എന്നിവർ സംസാരിച്ചു .മത്സരം ഹിറ്റ്ലർ ജോർജ്, ജോൺസൺ ജോസഫ്, പ്രവീൺ മാത്യു, രതീഷ് വെളളച്ചാൽ ,റോയി - പി .ജോർജ് ,അനുഷ ജോസഫ് എന്നിവർ നിയന്ത്രിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.