തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന എസ്ഐയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സിറ്റി പോലീസ് കണ്ട്രോൾ റൂമിലെ എസ്ഐ ജയചന്ദ്രൻ (55) നെയാണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
വഞ്ചിയൂർ ഖബറഡി ജംഗ്ഷനിലുള്ള സഹോദരന്റെ വീട്ടിലെ രണ്ടാം നിലയിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരൻ മറ്റൊരു വീട്ടിലായിരുന്നു താമസം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ഏതാനും നാളുകളായി ഇദ്ദേഹം അവധിയിലായിരുന്നു. അവിവാഹിതനാണ്.
വഞ്ചിയൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No comments:
Post a Comment