കാസര്‍കോട്: എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സ്റ്റാർ വൈസ് ലൈൻ അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ലൈൻ അപ്പ് ക്യാമ്പ് സമാപിച്ചു. മുഹിയദ്ധീൻ ഖാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ റഹീം സഅദി പരപ്പ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി വിഷയവതരണം നടത്തി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സഫ്‌വാൻ കോട്ടുമല, എസ് വൈ എസ് മുള്ളേരിയ സോൺ ഫിനാൻസ് സെക്രട്ടറി റഫീഖ് സഅദി ദേലംപാടി, എസ് വൈ എസ് മുള്ളേരിയ സോൺ സെക്രട്ടറി ജമാലുദ്ധീൻ സഖാഫി ആദൂർ വിവിധ സെഷൻകൾക്ക് നേതൃത്വം നൽകി.
ഡിവിഷന്‍ കലാലയം സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ ചിന്താവിഷയം അവതരിപ്പിച്ചു. സഫ്‌വാൻ ഹിമമി ആദൂർ, നൗഷാദ് ഹിമമി മാസ്തിക്കുണ്ട്, ജുനൈദ് ഹിമമി ഗാളീമുഖ, ഉമൈർ ഹിമമി ദേലംപാടി, ഇർഷാദ് മയ്യളം, റാഫി കാനക്കോട് തുടങ്ങിയവർ സംബന്ധിച്ചു. അസ്‌ലം അഡൂർ സ്വാഗതവും അഷ്‌റഫ് സഖാഫി പള്ളപ്പാടി നന്ദിയും പറഞ്ഞു.
No comments:
Post a Comment