ദമ്മാം: സൗദിയില്‍ ദമ്മാമില്‍നിന്നും ഉംറയ്ക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് സ്ത്രീകള്‍ മരിച്ചു. കോഴിക്കോട് ഓമശ്ശേരി സ്വദേശി പുത്തൂര്‍മൂഴി പറമ്പത്ത് ഷംസുദ്ദീന്റെ ഭാര്യ റഹീന (42), ഷംസുവിന്റെ സഹോദരി നഫീസ (58) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ദമ്മാമില്‍നിന്നും സ്വന്തം വാഹനത്തില്‍ കുടുംബസമേതം ഉംറയ്ക്ക് പോയ കുടുംബം റിയാദില്‍നിന്നും 350 കിലോമീറ്റര്‍ അകലെ മക്ക റോഡില്‍ അല്‍ഗ്വയ്യ എന്ന സ്ഥലത്തുവച്ചാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞാണ് അപകടം.
കൂടെയുള്ളവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമില്‍ 14 വര്‍ഷമായി കച്ചവടം ചെയ്തുവരുന്ന ഷംസു കുടുംബസമേതം ഇവിടെത്തന്നെയാണ്.
കൂടെയുള്ളവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമില്‍ 14 വര്‍ഷമായി കച്ചവടം ചെയ്തുവരുന്ന ഷംസു കുടുംബസമേതം ഇവിടെത്തന്നെയാണ്.
മരിച്ച റഹീനയുടെ മക്കളായ ഫിദ (16- പ്ലസ് വണ്‍), ഫുആദ് (14- 9ാം ക്ലാസ്) എന്നിവര്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മൂത്ത മകന്‍ ഫിറാഷ് (19) നാട്ടിലാണ്. മരിച്ച നഫീസ വിസിറ്റിങ് വിസയില്‍ ഉംറയ്ക്കായി നാട്ടില്‍നിന്നും വന്നതായിരുന്നു. ഇരുവരുടെയും മൃദദേഹം ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
No comments:
Post a Comment