Latest News

രണ്ട് സ്ക്രീനുകളുമായി എല്‍ജി ജി 8 എക്‌സ് തിന്‍ക്യു ഇന്ത്യയില്‍; വിലയും സവിശേഷതകളും അത്ഭുതപ്പെടുത്തും

എല്‍ജി ജി 8 തിന്‍ക്യുവിന്റെ പിന്‍ഗാമിയായ എല്‍ജി ജി 8 എക്‌സ് തിന്‍ക്യു ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഎഫ്എ 2019 ല്‍ എല്‍ജി അവതരിപ്പിച്ച സവിശേഷ പ്രീമിയം സ്മാര്‍ട്ട് ഫോണാണ്. ഏതാണ്ട് മൂന്നര മാസത്തിന് ശേഷം കമ്പനി ഇത് ഇന്ത്യയില്‍ പുറത്തിറക്കി. എല്‍ജി ജി 8 എക്‌സ് തിന്‍ക്യുവിന് ഇന്ത്യയില്‍ 49,999 രൂപയാണ് വില. ഇത് 2019 ഡിസംബര്‍ 21 ശനിയാഴ്ച മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് ലഭ്യമാണ്.[www.malabarflash.com]
എല്‍ജി ജി 8 എക്‌സ് തിന്‍ക്യു, എല്‍ജി ജി 8 തിന്‍ക്യു, എല്‍ജി ജി 8 എസ് തിന്‍ക്യു എന്നിവ ഒക്ടോബറില്‍ ഇന്ത്യയില്‍ വീണ്ടും പുറത്തിറക്കിയിരുന്നു. ഇത് ജി സീരീസ് സ്മാര്‍ട്ട്‌ഫോണാണെങ്കിലും, ഇരട്ട സ്‌ക്രീന്‍ രൂപകല്‍പ്പന കാരണം എല്‍ജി വി 50 തിന്‍ക്യുവിനോട് സാമ്യമുണ്ട്. ഇതില്‍ രണ്ട് സ്‌ക്രീനുകളുണ്ട്. രണ്ടാമത്തെ സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ബോറടിക്കുന്നുവെങ്കില്‍, ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണായി മാറ്റാനായി അത് എളുപ്പത്തില്‍ നീക്കംചെയ്യാനാകും എന്നതാണ് സന്തോഷവാര്‍ത്ത.

എല്‍ജി ജി 8 എക്‌സ് തിന്‍ക്യു 6.4 ഇഞ്ച് എഫ്എച്ച്ഡിയും ഒഎല്‍ഇഡി ഫുള്‍വിഷനും 2340-1080 പിക്‌സല്‍ റെസല്യൂഷനോടുകൂടിയതാണ്. പ്രധാന ഉപകരണം രണ്ടാമത്തെ സ്‌ക്രീനില്‍ സമാനമായ റെസല്യൂഷനും മുന്‍വശത്ത് 2.1 ഇഞ്ച് മോണോ ഡിസ്‌പ്ലേയും ഘടിപ്പിച്ചിരിക്കുന്നു, അത് തീയതി, സമയം, ബാറ്ററി ലൈഫ്, അറിയിപ്പുകള്‍ എന്നിവ പോലുള്ള നോട്ടിഫിക്കേഷന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

360 ഡിഗ്രി കോണില്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഹിംഗഡ് സംവിധാനം ഉപയോക്താക്കളെ അനുവദിക്കുന്നു. 120 ഡിഗ്രി കോണില്‍ ഗെയിം കണ്‍ട്രോളറായും 140 ഡിഗ്രി കോണില്‍ മിനി ലാപ്‌ടോപ്പായും 180 ഡിഗ്രി കോണില്‍ പരന്നതായും 270 ഡിഗ്രി കോണില്‍ ഒരു സ്റ്റാന്‍ഡിലോ ട്രൈപ്പോഡിലോ ഫോണ്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണെന്ന് എല്‍ജി പറയുന്നു. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഇത് ഐപി 68 ഡസ്റ്റ് പ്രൂഫ്, വാട്ടര്‍ റെസിസ്റ്റന്റ് സാങ്കേതികവിദ്യയും ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു.

6 ജിബി റാമും 128 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സും ഉള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 2 ടിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് കൂടുതല്‍ വികസിപ്പിക്കാനാകും. ഇത് ആന്‍ഡ്രോയിഡ് 9.0 പൈയില്‍ പ്രവര്‍ത്തിക്കുന്നു.

12 എംപി സ്റ്റാന്‍ഡേര്‍ഡും 13 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. മുന്‍വശത്ത് ഫോണിന് 32 എംപി സ്റ്റാന്‍ഡേര്‍ഡ് ലെന്‍സ് ഉണ്ട്. കണക്റ്റിവിറ്റിക്കായി 4 ജി എല്‍ടിഇ, വൈഫൈ 802.11, ബ്ലൂടൂത്ത് 5.0, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി എന്നിവ സവിശേഷതകളാണ്. കൂടാതെ സ്റ്റീരിയോ സ്പീക്കറുകള്‍, ബൂംബോക്‌സ് സ്പീക്കര്‍, ഹൈഫൈ ക്വാഡ് ഡിഎസി, ഡിടിഎസ്: എക്‌സ് 3 ഡി, എച്ച്ഡിആര്‍ 10 എന്നിവയാല്‍ മെച്ചപ്പെടുത്തിയ ഓഡിയോ, വീഡിയോ പ്രകടനം ഇതില്‍ കാണാം.

ബാറ്ററിയെ സംബന്ധിച്ചിടത്തോളം, 4,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജ് 3.0 സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയും ഇതിലുണ്ട്. ഇന്ത്യയില്‍ എല്‍ജി ജി 8 എക്‌സ് തിന്‍ക്യു അറോറ ബ്ലാക്ക് കളര്‍ വേരിയന്റില്‍ മാത്രം ലഭ്യമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.