Latest News

മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച മാതൃസഹോദരിക്കെതിരെ കേസ്

കണ്ണൂർ: കുടുംബ വഴക്കിനിടെ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച മാതൃ സഹോദരിക്കെതിരെ മുഴക്കുന്ന് പോലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു.[www.malabarflash.com]

കാവുംപടി ലക്ഷം വീട് കോളനിയിലെ സക്കീനയുടെ മകൻ മൂന്ന് വയസുകാരൻ ആബിലിനാണ് സാരമായി പൊള്ളലേറ്റത്. കഴിഞ്ഞ മാസം 26ന് കാവുംപടിയിലെ സക്കീനയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് : ആബിലിന്റെ മാതാവ് സക്കീനയും മാതൃ സഹോദരി ഷാഹിദ (40) തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടായി. വാക് തർക്കം മൂത്തപ്പോൾ ഷാഹിദ അടുപ്പത്തുണ്ടായിരുന്ന തിളച്ച വെള്ളം സക്കീനയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. സക്കീനയുടെ ഒക്കത്ത് ഉണ്ടായിരുന്ന ആബിലിന്റെ ദേഹത്താണ് തിളച്ച വെള്ളം ചെന്ന് പതിച്ചത്. കുഞ്ഞിന് സാരമായി പൊള്ളലേറ്റു. ഇക്കാര്യം കുടുംബാംഗങ്ങൾ മറച്ചുവച്ച് കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി.

നാട്ടിൽ നിന്ന് ചൈൽഡ് ലൈനിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. കുടുംബക്കാർ തമ്മിലുള്ള വഴക്കായതിനാൽ പരാതിയില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാർ. 

കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ കേസെടുക്കണമെന്ന് ചൈൽഡ് ലൈൻ പോലീസിനോട് നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് മുഴക്കുന്ന് പോലീസ് ഷാഹിദയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേർത്ത് കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.