Latest News

സ്‌കൂള്‍ കിണറ്റില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തി; എട്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മം​ഗ​ളൂ​രു: സ്‌​കൂ​ള്‍ കി​ണ​റ്റി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വി​ഷം ക​ല​ര്‍ത്തി. ഈ ​വെ​ള്ളം കു​ടി​ച്ച എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളെ വി​ഷ​ബാ​ധ​യേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ നാ​ല് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.[www.malabarflash.com]

ബെ​ല്‍ത്ത​ങ്ങാ​ടി ഷി​ബാ​ജെ പെ​ര്‍ള സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ലെ  വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്. നാ​ല് വി​ദ്യാ​ര്‍ഥി​ക​ളെ ഗു​രു​ത​ര നി​ല​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റ് നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ ബെ​ല്‍ത്ത​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കി​ണ​റ്റി​ല്‍ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് സ്‌​കൂ​ളി​ലെ തോ​ട്ടം ന​ന​ക്കു​ന്ന​തി​നി​ടെ ചി​ല വി​ദ്യാ​ർ​ഥി​ക​ള്‍ പൈ​പ്പി​ല്‍ നി​ന്ന് വെ​ള്ളം കു​ടി​ച്ചി​രു​ന്നു. അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ കു​ട്ടി​ക​ള്‍ക്ക് വ​യ​റു വേ​ദ​ന​യും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ ശേ​ഷം അ​ധ്യാ​പ​ക​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കി​ണ​റി​ന് സ​മീ​പ​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ ക​ന്നാ​സ് ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് കി​ണ​റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വെ​ള്ള​ത്തി​ല്‍ വി​ഷം  ക​ല​ര്‍ത്തി​യ​താ​യി വ്യ​ക്ത​മാ​യി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.