Latest News

കൊച്ചിയിൽ നാവികസേനാ ജീവനക്കാരൻ ഓടിച്ച കാറിടിച്ച് രണ്ട്‌ വനിത പോലീസുകാർക്ക്‌ പരിക്ക്‌

കൊച്ചി: റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ രണ്ട്‌ വനിതാ പോലീസുകാരെ നാവികസേനാ ജീവനക്കാരൻ ഓടിച്ച കാറിടിച്ച് തെറിപ്പിച്ചു. എറണാകുളം പിങ്ക്‌ പെട്രോൾ യൂണിറ്റിലെ സീനിയർ സിപിഒമാരായ ഹേമചന്ദ്ര, എലിസബത്ത് ബിനു എന്നിവർക്കാണ് പരിക്കേറ്റത്.[www.malabarflash.com]

തലയ്‌ക്ക് പരിക്കേറ്റ ഹേമചന്ദ്ര സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. നിസാര പരിക്കേറ്റ എലിസബത്ത് പ്രഥമ ശുശ്രുക്ഷയ്‌ക്ക്‌ ശേഷം ആശുപത്രി വിട്ടു. ഞായറാഴ്‌ച രാവിലെ 11.30ന്‌ മറൈൻഡ്രൈവിൽ എആർ ക്യാമ്പിന് സമീപമാണ്‌ അപകടം.

വാഹനത്തിൽ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക്‌ വീണ ഹേമചന്ദ്ര പിന്നീട്‌ റോഡിൽ തലയിടിച്ച്‌ വീണു. തലയ്‌ക്കുള്ളിൽ രക്തം കട്ടപ്പിടിച്ചിട്ടുണ്ട്. മൂന്നു പല്ലുകളും നഷ്ടപ്പെട്ടു.

നാവികസേന ജീവനക്കാരൻ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അമിത വേഗതയിൽ വാഹനമോടിച്ചതിന് ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ പോലീസ്‌ കേസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.