അഗർത്തല: ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയാക്കി പതിനേഴുകാരിയെ തീകൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് സംഭവം. കാമുകനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.[www.malabarflash.com]
കാമുകനും അമ്മയും ചേർന്നാണ് പെൺകുട്ടിയെ തീകൊളുത്തിയത്. സമീപവാസികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. സംഭവത്തിൽ കാമുകൻ അജയ് രുദ്രപാലിനെയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് അജയിയെയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദിക്കുകയും ചെയ്തു.
ഒരു മാസം മുന്‍പ് പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നൽകണമെന്ന് കാമുകനും സംഘവും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകി. എന്നാല്‍ പോലീസ് നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

No comments:
Post a Comment