അടിമാലി: ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടു സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠ സഹോദരന് അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റു മരിച്ചു.[www.malabarflash.com]
കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈന്‍ സ്വദേശി വെളളയാമ്പല് ജോസഫാ(26)ണ് മരിച്ചത്. ജോസഫിന്റെ ഇളയ സഹോദരന് ജോഷ്വ (21)യുമായാണ് തർക്കമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ചികിത്സയുമായി ബന്ധപ്പെട്ടു മറ്റു കുടുംബാംഗങ്ങള്‍ ആശുപത്രിയിലായിരുന്നു. ജോസഫും ജോഷ്വയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വച്ചു മരണം സംഭവിക്കുകയായിരുന്നു. പിതാവ്: ജോസഫ്, അമ്മ: ലുധിയ, മറ്റു സഹോദരങ്ങൾ: പോള്‍, സാമുവല്‍.

No comments:
Post a Comment