കാസര്‍കോട്: കാസര്‍കോട് ജനറൽ ആശുപത്രിയിൽ, എൻഡോസൾഫാൻ ദുരിതബാധിതമായ ബെള്ളൂരിൽനിന്നുള്ള സ്ത്രീക്ക് രണ്ടു തലയുമായി പെണ്‍കുഞ്ഞ് പിറന്നു. ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. മൂന്ന് ദിവസം മുമ്പാണ് ബെള്ളൂര്‍ കിന്നിംഗാറിലെ ലോകനാഥ ആചാര്യയുടെ ഭാര്യ ചന്ദ്രകലയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. [www.malabarflash.com]
ഡോക്ടര്‍മാര്‍ സ്കാനിംഗ് നടത്തിയതില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തല വലിപ്പമുള്ളതായി കണ്ടിരുന്നു. രണ്ട് തലയുടെ സാദൃശ്യമുള്ള മാംസം കണ്ടെത്തിയതിനെത്തുടര്‍ന്നു വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചന്ദ്രകലയുടെ രണ്ടാമത്തെ പെൺകുട്ടിയാണിത്. മൂത്ത കുട്ടിക്ക് രണ്ടര വയസ് പ്രായമുണ്ട്. യുവതിയുടെ ഭര്‍തൃമാതാവ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായിരുന്നു. നാല് വര്‍ഷം മുന്‍പ് ഇവർ മരിച്ചു.
No comments:
Post a Comment