ചെന്നൈ: രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച അണ്ണാ ഡി.എം.കെ അംഗം എ. മുഹമ്മദ് ജാനെ വെല്ലൂർ ജില്ലയിലെ റാണിപേട്ട് സംയുക്ത ജമാഅത്ത് കമ്മിറ്റിയിൽനിന്ന് പുറത്താക്കിയതായി ഭാരവാഹികൾ അറിയിച്ചു.[www.malabarflash.com]
ജമാഅത്ത് കമ്മിറ്റിയുടെ രക്ഷാധികാരിയായിരുന്നു മുഹമ്മദ് ജാൻ. ബിൽ പാസാകുന്നതിന് അണ്ണാ ഡി.എം.കെ നിലപാട് സഹായകമായിരുന്നു. മുസ്ലിംകളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അറിഞ്ഞിട്ടും ബില്ലിനെ പിന്തുണച്ച സാഹചര്യത്തിലാണ് തീരുമാനം.
മറ്റൊരു രാജ്യസഭാംഗമായ എസ്.ആർ. ബാലസുബ്രമണ്യത്തിന്റെ പ്രസ്താവനയും തമിഴക രാഷ്ട്രീയത്തിൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഹിന്ദു രാഷ്ട്രം രൂപവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ പൗരത്വ ബിൽ കൊണ്ടുവന്നതെന്നും ബില്ലിനെ പിന്തുണക്കേണ്ട നിർബന്ധിത സാഹചര്യം സഖ്യകക്ഷികൾക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ബില്ലിൽ മുസ്ലിംകളെ ഉൾപ്പെടുത്താത്തത് തെറ്റാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ബില്ലിനെ പിന്തുണച്ചതുമൂലം അണ്ണാ ഡി.എം.കെക്ക് നിശ്ചിത ശതമാനം ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

No comments:
Post a Comment