
ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി കർണാടക സംസ്ഥാനത്തു മൂന്നു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടതു സംഘടനകളും മുസ്ലിം സംഘടനകളും വെള്ളിയാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണു നടപടി.[www.malabarflash.com]
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘർഷമുണ്ടാവാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണു നടപടിയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ആറുമുതൽ ശനിയാഴ്ച അർധരാത്രി വരെയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മംഗളൂരു നഗരത്തിൽ ബുധനാഴ്ച രാത്രി ഒന്പതു മുതൽ നിരോധനാജ്ഞ നിലവിൽവന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം മംഗളൂരുവിലും കലബുർഗിയിലും തുടരുകയാണ്. ബംഗളുരുവിൽ സമരം ചെയ്ത വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
No comments:
Post a Comment