Latest News

വൈഫൈ കോളിംഗ് ഫീച്ചറുമായി എയര്‍ടെല്‍; ഇന്ത്യയില്‍ ആദ്യം

ന്യൂഡല്‍ഹി: ഇനി വൈഫൈ നെറ്റ് വര്‍ക്കുകള്‍ വഴി കോള്‍ ചെയ്യാന്‍. ടെലികോം ഓപറേറ്ററായ എയര്‍ടെലാണ് ഇന്ത്യയില്‍ ആദ്യമായി ഈ സേവനം ആരംഭിച്ചിരിക്കുന്നത്.[www.malabarflash.com] 

സാധാരണ വോയ്‌സ് കോള്‍ പോലെ തന്നെ വൈഫൈ നെറ്റ്‌വര്‍ക്കിലൂടെ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് വൈഫൈ കോള്‍. ഇതിന് പ്രത്യേക ആപ്ലിക്കേഷന്‍ ആവശ്യമില്ല. വൈഫൈ കോളിംഗ് ഓപ്ഷനുള്ള ഫോണുകളില്‍ ഈ ഓപ്ഷന്‍ ഓണാക്കി കോളുകള്‍ ചെയ്യാം. മികച്ച കോളിംഗ് അനുഭവം ലഭിക്കുന്നതിന് വീടിനകത്ത് ശക്തമായ വൈഫൈ നെറ്റ്‌വര്‍ക്ക് ആവശ്യമാണ്.

നിലവില്‍ ഡല്‍ഹി എന്‍സിആറി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. എക്‌സ്ട്രീം ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് തുടക്കത്തില്‍ ഈ സേവനം ലഭിക്കുകയുള്ളൂ. വൈകാതെ തന്നെ മറ്റു ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളുടെ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചും കോള്‍ ചെയ്യാനാകും. ഇതിനായി വിവിധ കമ്പനികളുമായി എയര്‍ടെല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

എയര്‍ടെല്‍ വൈഫൈ കോളിംഗ് ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ അവരുടെ ഫോണില്‍ വൈഫൈ കോളിംഗ് ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ബില്‍ഡിലേക്ക് അപ്‌ഗ്രേഡു ചെയ്യുകയും വേണം. കോളുകള്‍ക്ക് മികച്ച ഗുണനിലവാരം ലഭിക്കുന്നതിന് VoLTE ഓപ്ഷന്‍ ഓണാക്കണമെന്നും എയര്‍ടെല്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു. 5 മിനിറ്റ് വൈഫൈ കോള്‍ 5 എംബിയില്‍ താഴെയുള്ള ഡാറ്റയേ വേണ്ടൂ. Wi-Fi നെറ്റ്‌വര്‍ക്ക് ഓഫാണെങ്കില്‍, കോള്‍ പരിധിയില്ലാതെ VoLTE യിലേക്ക് മാറും.

എയര്‍ടെല്‍ വൈഫൈ കോളിംഗ് ഉപയോഗിക്കുന്നതിന് പുതിയ സിം വാങ്ങേണ്ട ആവശ്യമില്ലെന്ന് എയര്‍ടെല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി പുതിയ പ്ലാനും തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. സാധാരണ കോളുകളെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തതയുള്ള കോള അനുഭവം സമ്മാനിക്കാന്‍ വൈ കോളിംഗിന് സാധിക്കും. 

മറ്റൊരു വ്യക്തിയില്‍ നിന്ന് ഒരു വൈഫൈ കോള്‍ സ്വീകരിക്കുന്നതിന് കോള്‍ സ്വീകരിക്കുന്നയാള്‍ തന്റെ ഫോണില്‍ വൈഫൈ കോളിംഗ് പ്രവര്‍ത്തനക്ഷമമാക്കേണ്ട ആവശ്യമില്ല. ഒരു സാധാരണ കോള്‍ പോലെ മറ്റേതൊരു നെറ്റ്‌വര്‍ക്കിലേക്കും (2G / 3G / 4G / VoLTE / Wi-Fi) എയര്‍ടെല്‍ വൈഫൈ കോള്‍ ചെയ്യാന്‍ കഴിയും. റോമിംഗിനിടെയും എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് വൈഫൈ കോളുകള്‍ വിളിക്കാന്‍ കഴിയും, പക്ഷേ അന്താരാഷ്ട്ര കോളിംഗ് അനുവദനീയമല്ല.

വൈഫൈ കോളിംഗ് സവിശേഷതയെ പിന്തുണയ്ക്കുന്ന എല്ലാ ഫോണുകള്‍ ഉപയോഗിച്ചും എയര്‍ടെല്‍ വൈഫൈ കോളുകള്‍ ചെയ്യാം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ താഴെപ്പറയുന്ന ഫോണുകള്‍ മാത്രമേ എയര്‍ടെല്ലിന്റെ പുതിയ സേവനവുമായി പൊരുത്തപ്പെടുകയുള്ളൂ.
ആപ്പിള്‍ : iPhone XR, iPhone 6s, iPhone 6s Plus, iPhone 7, iPhone 7 Plus, iPhone SE, iPhone 8, iPhone 8 Plus, iPhone X, iPhone XS, iPhone XS Max, iPhone 11, iPhone 11 Pro
വണ്‍പ്ലസ് : വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 ടി, വണ്‍പ്ലസ് 7 ടി പ്രോ
സാംസങ് : സാംസങ് ഗാലക്‌സി ജെ 6, സാംസങ് ഗാലക്‌സി 6 ന്, സാംസങ് ഗാലക്‌സി എം 30, സാംസങ് ഗാലക്‌സി എ 10 എസ്
ഷിയോമി : പോക്കോ എഫ് 2, റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.