Latest News

കർണാടകയിൽ ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ബംഗളൂരു: വടക്കൻ കർണാടകയിൽ ഒൻപത് വയസുകാരിയെ അയൽവാസിയായ യുവാവ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. വടക്കൻ കർണാടകയിലെ കൽബുർഗി ജില്ലയിൽ സുലേപേത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് രാജ്യത്തിന് നാണക്കേടാകുന്ന സംഭവമുണ്ടായത്.[www.malabarflash.com]

തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. അയൽവാസിയായ തയ്യൽക്കാരൻ യെല്ലപ്പ (35) കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് സമീപത്തെ കനാലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പതിവായി സ്കൂളിൽ എത്താറുള്ള കുട്ടി തിങ്കളാഴ്ച സ്കൂളിൽ എത്തിയിരുന്നില്ല. സ്കൂൾ വിട്ട് കുട്ടി വീട്ടിൽ എത്താതിരുന്നതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ഇതിനിടെ കുട്ടി അറസ്റ്റിലായ യുവാവിനൊപ്പം പോയത് കണ്ടുവെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. പിന്നാലെ വീട്ടുകാരും പ്രദേശവാസികളും യുവാവിന്‍റെ വീട്ടിലെത്തി ഇയാളെ മർദ്ദിച്ചു പോലീസിന് കൈമറി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.

പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ കൽബുർഗിയിലും പരിസരത്തും വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രദേശവാസികൾ റോഡ് ഉപരോധിക്കുകയും ടയറുകൾ റോഡിലിട്ട് കത്തിച്ച് വാഹനഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.