റിയാദ്: രാജകുടുംബാംഗവും സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരനുമായ മിത്അബ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. 88 വയസ്സായിരുന്നു.[www.malabarflash.com]
1931ൽ റിയാദിലാണ് ജനനം. ഗവർണർ, മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. 1951ൽ മക്ക ഗവർണറായിരുന്നു.
വൈദ്യുതി, ജലമന്ത്രിയും പൊതുമരാമത്ത്, ഭവന മന്ത്രിയുമായിരുന്നിട്ടുണ്ട്. 2003 മുതൽ 2009 വരെ മുനിസിപ്പൽ ഗ്രാമ മന്ത്രിയുമായിരുന്നു.
വൈദ്യുതി, ജലമന്ത്രിയും പൊതുമരാമത്ത്, ഭവന മന്ത്രിയുമായിരുന്നിട്ടുണ്ട്. 2003 മുതൽ 2009 വരെ മുനിസിപ്പൽ ഗ്രാമ മന്ത്രിയുമായിരുന്നു.
ചൊവ്വാഴ്ച ഇശാ നമസ്കാരശേഷം മക്ക മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്നും ശേഷം മക്കയിൽ ഖബറടക്കുമെന്നും റോയൽ കോർട്ട് അറിയിച്ചു.
No comments:
Post a Comment