കൊച്ചി: വിദേശരാജ്യങ്ങളിലേക്കു ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. കാസര്‍കോട് കരിവേടകം സ്വദേശി ജോഷി തോമസിനെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി പണം വാങ്ങിയശേഷം ജോലി നല്‍കാതെ മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
കേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. സൗത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടു ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസിന് (എഫ്ആര്‍ആര്‍ഒ) റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതനുസരിച്ചു പ്രതി മുംബൈ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐമാരായ എ.വിനോജ്, അനില്‍കുമാര്‍, എഎസ്ഐ ജോസ്, സിപിഒമാരായ ലാലന്, വിജയന് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments:
Post a Comment