Latest News

നിര്‍ഭയ ദിനത്തില്‍ നഗരത്തില്‍ രാത്രി നടക്കുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീക ചേഷ്ട കാട്ടിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സംസ്ഥാന വനിതാ, ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ നിര്‍ഭയ ദിനത്തില്‍ കാസര്‍കോട് നഗരത്തില്‍ രാത്രി നടക്കുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക ചേഷ്ട കാട്ടിയ യുവാവ് അറസ്റ്റില്‍.[www.malabarflash.com]

മീപ്പുഗുരി കാളികാംബ ക്ഷേത്രത്തിന് സമീപത്തെ അനീഷ് (29)ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.40ന് നുള്ളിപ്പാടിയിലെ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് സംഭവം.

പുലിക്കുന്നില്‍ നിന്ന് അണങ്കൂര്‍ വരെ നടക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗിക ചേഷ്ട കാട്ടിയത്.

‘പൊതു ഇടം എന്റേതും’ എന്ന പേരില്‍ സംസ്ഥാനത്തുടനീളം ജില്ലാഭരണകൂടം നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി പരിപാടി സംഘടിപ്പിച്ചിരുന്നു. വിവിധ ജില്ലകളിലായി പാതിരാത്രിയില്‍ നിര്‍ഭയം പ്രമുഖരടക്കം എട്ടായിരത്തോളം സ്ത്രീകളാണ് നടന്നത്. 11 മണിമുതല്‍ പുലര്‍ച്ചെ ഒരു മണിവരെയായിരുന്നു 200 കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ ധൈര്യം പകര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അതിനിടെയാണ് കാസര്‍കോട്ട് ഒരു യുവതിക്ക് നേരെ ലൈംഗിക ചേഷ്ട കാട്ടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.