പെരിന്തല്‍മണ്ണ: ഫുട്ബാള്‍ മത്സരത്തിനിടെ മുന്‍ സന്തോഷ് ട്രോഫി താരം കുഴഞ്ഞുവീണ് മരിച്ചു. മോഹന്‍ബഗാന്‍, മുഹമ്മദന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച മുന്‍ സന്തോഷ് ട്രോഫി താരം പാലക്കാട് തൊട്ടേക്കാട് തെക്കോണി വീട്ടില്‍ ധനരാജ് (40) ആണ് പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്.[www.malabarflash.com]
ഖാദറലി ട്രോഫിക്കു വേണ്ടി നടക്കുന്ന മത്സരത്തില്‍ പെരിന്തല്‍മണ്ണ എഫ്‌സിക്കു വേണ്ടിയാണ് കളിച്ചിരുന്നത്. കളിയുടെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നെഞ്ച്‌വേദന അനുഭവപ്പെടുകയായിരുന്നു. റഫറിയോട് ഇക്കാര്യം ധനരാജ് പറയുകയും ഉടന്‍ കുഴഞ്ഞു വീഴുകയും ചെയ്തു.
സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും എത്തി ഉടന്‍ തന്നെ മൗലാനാ ആസ്പത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു.
No comments:
Post a Comment