ഗോഹട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ആസാമിൽ പ്രതിഷേധം ആളിക്കത്തുന്നു. ആസാമിലെ ഗോഹട്ടിയിൽ പ്രതിഷേധക്കാർക്കുനേരെ പോലീസ് നടത്തിയ വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.[www.malabarflash.com]
നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയവർക്കു നേരെ വ്യാഴാഴ്ച വൈകുന്നേരമാണ് വെടിവയ്പുണ്ടായത്. ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേനയും ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രിയുടെ വീടിന് നേരെ അക്രമം നടത്തിയ പ്രതിഷേധക്കാർക്കു നേരെയുണ്ടായ വെടിവയ്പിൽ എട്ടു പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
സർക്കാർ വാഹനങ്ങളും പോലീസ് വാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ധാക്കുഖന്ന, ലാഖിംപുർ ജില്ലകളിലെ ബിജെപി, ആസാം ഗണപരിഷത് ഓഫീസുകൾ പ്രതിഷേധക്കാർ തീവച്ച് നശിപ്പിച്ചു. പ്രതിഷേധം അണയാതെ ആളിപ്പടരുന്നതിനാൽ ആസാമിൽ ഇന്റർനെറ്റ് മൊബൈൽ സർവീസുകൾ സസ്പെൻഡ് ചെയ്തു.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആസാമിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത പത്ത് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
മേഘാലയായിലും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് മേഘാലയായിലും തെരുവിലറങ്ങിയത്.

No comments:
Post a Comment