പാലാ: ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ പുലിയന്നൂർ കാണിക്കമണ്ഡപത്തിനു സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവഅഭിഭാഷകൻ മരിച്ചു. മാന്നാനം കുട്ടിപ്പടി പാക്കുപറമ്പിൽ ജോസഫിന്റെയും മേരിയുടെയും മകൻ അഡ്വ. ലിബിൻ (28) ആണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ അഞ്ചോടെയായിരുന്നു അപകടം. രാമപുരത്ത് സഹോദരീഭർത്താവിന്റെ അനുജന്റെ വിവാഹ ഒരുക്കങ്ങളിൽ പങ്കെടുത്ത ശേഷം മാന്നാനത്തെ വീട്ടിലേക്കു പോകവേയാണ് അപകടം.
കിടങ്ങൂർ ഭാഗത്തുനിന്നു പാലായ്ക്കു വരികയായിരുന്ന ജീപ്പും ബൈക്കും ഒരേ ദിശയിലേക്ക് തിരിച്ചതിനെത്തുടർന്നു ബൈക്ക് ജീപ്പിനു പിന്നിൽ ഇടിക്കുകയായിരുന്നു.

No comments:
Post a Comment