തിരുവനന്തപുരം∙ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ എസ്ഐ കീഴടങ്ങി. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറാണ് വഞ്ചിയൂർ പോക്സോ കോടതിയില്‍ കീഴടങ്ങിയത്. സഹപ്രവർത്തകന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്.[www.malabarflash.com]
പോലീസ് ക്വാര്‍ട്ടേഴ്സിലാണ് പെണ്‍കുട്ടിയും പ്രതിയും താമസിച്ചിരുന്നത്. അവിടുത്തെ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികൂടിയായിരുന്നു സജീവ്. അസോസിയേഷന്‍ പരിപാടിക്ക് പറയാനുള്ള പ്രസംഗം പരിശീലിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ സജീവ് വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
പെണ്‍കുട്ടി സ്കൂളിലും പിന്നീട് മാതാവിനോടും പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോക്സോ കുറ്റം ചുമത്തി കേസെടുത്തതിനു തൊട്ടുപിന്നാലെ സജീവ് ഒളിവിൽ പോയിരുന്നു. കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആക്ഷേപമുയര്‍ന്നിരുന്നു.

No comments:
Post a Comment